KOYILANDY DIARY

The Perfect News Portal

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം; എംവി ജയരാജൻ

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എം വി ജയരാജൻ. ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിലുണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് എം വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടിയിലെ ഒരു നേതാവും ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്നില്ല. ക്വട്ടേഷൻ ബന്ധമുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ല. മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. മനു പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സ്വയം ഒഴിവായതാണ്’- എംവി ജയരാജൻ.