KOYILANDY DIARY.COM

The Perfect News Portal

സി.പി.ഐ. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: കേന്ദ്ര അവഗണന സി.പി.ഐ. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരം കാണുക, നിലവിലുള്ള ട്രെയിനുകളിൽ പുതിയ കോച്ചുകൾ അനുവദിക്കുക, മലബാർ മേഖലയിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. സി.പി.ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ആർ.ശശി അധ്യക്ഷതവഹിച്ചു.

സംസ്ഥാന എക്സി. കമ്മറ്റി അംഗം അഡ്വ: പി. വസന്തം, അജയ് ആവള, ഇ.കെ അജിത്ത്, പി. ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. സി. ബിജു, ടി.എം. ശശി, യൂസഫ് കോറോത്ത്, ടി. ഭാരതി എന്നിവർ നേതൃത്വം നൽകി. സി.പി.ഐ. കൊയിലാണ്ടി മണ്ഡലം സിക്രട്ടറി എസ്. സുനിൽ മോഹൻ സ്വാഗതം പറഞ്ഞു. 

Share news