സി.പി ഐ കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല

കൊയിലാണ്ടി: സി.പി ഐ കൊയിലാണ്ടി അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല ഇ.കെ. വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും മതനിരപേക്ഷ കക്ഷികൾക്ക് മുൻതൂക്കമുള്ള പാർലിമെന്റ് വന്നാൽ മാത്രമേ ഇന്ത്യ നിലനിൽക്കുകയുളളൂ എന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, അജയ് ആവള, എസ് സുനിൽ മോഹൻ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
