ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
.
ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം നല്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ചുമത്തപ്പെട്ട കുറ്റങ്ങളുമായി രഞ്ജിത്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ പ്രകടമെന്നാണ് കോടതി നീരിക്ഷണം. തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം. പ്രതിയുടെ ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ 5 വര്‍ഷത്തില്‍ താഴെയാണ് പരമാവധി ശിക്ഷ എന്നിവ പരിഗണിച്ച് ജാമ്യം നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പ്രതിയുടെ ആരോഗ്യസ്ഥിതിയും, പ്രായവും, സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഒളിവില്‍ പോകാനുള്ള സാധ്യത കുറവാണ്. കേസില്‍ സഹസംവിധായക ശാലിനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലാണ് നടപടി. കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ശാലിനിയുടെ മൊഴി. സിനിമയിലെ IC അംഗം കൂടിയാണ് ഇവര്‍. കേസില്‍ രണ്ട് പേരുടെകൂടി രഹസ്യ മൊഴി അന്വേഷണം സംഘം രേഖപെടുത്തും.




