വി ഡി സതീശനെതിരായ കോഴയാരോപണം; വിജിലൻസിൻ്റെ അന്വേഷണപരിധിക്ക് പുറത്തെന്ന് കോടതി

തിരുവനന്തപുരം: വി ഡി സതീശനെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷണപരിധിക്ക് പുറത്താണെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമാണെന്നും, പരാതിക്കാരന് മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി.

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ എ എച്ച് ഹാഫിസ് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. തട്ടിപ്പ് മുൻനിർത്തി ഇഡിക്ക് പരാതി നൽകുമെന്ന് പരാതിക്കാരൻ എ എച്ച് ഹാഫിസ് പറഞ്ഞു. സിൽവർ ലൈൻ പദ്ധതി തകർക്കാൻ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള കമ്പനികളിൽ നിന്ന് വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു ആരോപണം.

