KOYILANDY DIARY.COM

The Perfect News Portal

വി ഡി സതീശനെതിരെ കോഴ ആരോപണം; ഏപ്രിൽ 1ന് വിജിലൻസ് റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതിയിൽ ഏപ്രിൽ 1ന് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം. കേസ് ഏപ്രിൽ 1ന് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ  150 കോടി രൂപ കോഴ വാങ്ങിയത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിജിലൻസിൽ പരാതിയുള്ളത്.

പരാതിയിൽ ത്വരിതഗതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ എ എച്ച് ഹാഫിസ് വിജിലൻസ് കോടതിയെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ട് ഏപ്രിൽ ഒന്നിന് സമർപ്പിക്കാനാണ് വിജിലൻസ് കോടതി നിർദേശം. പ്രതിപക്ഷ നേതാവിനെതിരെ കോടതിയെ സമീപിക്കാൻ അനുമതി ആവശ്യപ്പെട്ട് പരാതിക്കാരൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

 

അനുമതി ആവശ്യമില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയുടെ മറുപടി. ഇതിനെ തുടർന്നാണ് വിജിലൻസിന് പുറമേ പരാതിക്കാരൻ വിജിലൻസ് കോടതിയെയും സമീപിച്ചത്. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ഐടി കമ്പനികളിൽ നിന്ന് 3 ഘട്ടമായി 150 കോടി രൂപ വി ഡി സതീശൻ കൈപ്പറ്റി എന്ന്  പി വി അൻവർ എംഎൽഎയാണ് നിയമസഭയിൽ ആരോപണം  ഉന്നയിച്ചത്.

Advertisements
Share news