ഏകീകൃത കുർബാന തർക്കം; തമ്മിലടിച്ച് വിശ്വാസികൾ
കാലടി: ഏകീകൃത കുർബാന തർക്കത്തിൽ തമ്മിലടിച്ച് വിശ്വാസികൾ. എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലാണ് വിശ്വാസികൾ തമ്മിലടിച്ചത്. ഏകീകൃത രീതിയിൽ കുർബാന ചൊല്ലണമെന്ന് നാലോളം പേർ നിലപാട് സ്വീകരിച്ചു. രാവിലെ 6.30ന് തുടങ്ങേണ്ട കുർബാന ഇതോടെ തർക്കത്തിൻ്റെ ഭാഗമായി അലങ്കോലമായി. തുടർന്ന് വാക്കേറ്റത്തിലും വിശ്വാസികൾ തമ്മിൽ കയ്യേറ്റത്തിലേക്കും കടക്കുകയായിരുന്നു.

എന്നാൽ പഴയ രീതിയിൽ കുർബാന മതിയെന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്. ഇതോടെ പള്ളിയിൽ നേരിയ സംഘർഷം ഉണ്ടായി. വിവരമറിഞ്ഞ് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഒടുവിൽ ഭൂരിപക്ഷം വിശ്വാസികളുടെ അഭിപ്രായ പ്രകാരം, പഴയ രീതിയിൽ ജനാഭിമുഖ കുർബാന നടത്തി.




