നിർമാണ തൊഴിലാളികൾ പ്രതിഷേധ ദിനം ആചരിച്ചു

കോഴിക്കോട്: കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആഹ്വാനമനുസരിച്ച് നിർമാണ തൊഴിലാളികൾ പ്രതിഷേധ ദിനം ആചരിച്ചു. നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി.
നിർമാണ സാമഗ്രികളുടെ വിലവർധന തടയുക, പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, ഖനനത്തിനുള്ള തടസം നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
കോഴിക്കോട് ജിഎസ്‌ടി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു. എം സുരേന്ദ്രൻ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൽ. രമേശൻ, എം. പി സത്യൻ, എം. എ ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
