പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, കലവറ നിറയ്ക്കലും

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒൻപത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി സുഖലാലൻ ശാന്തി കാർമ്മികത്വം വഹിച്ചു.

സമൂഹസദ്യക്കാവശ്യമായ. കലവറ നിറയ്ക്കൽചടങ്ങും ഭക്തിസാന്ദ്രമായി. യോഗം പ്രസിഡണ്ട് പി. വി. സന്തോഷ്, പി.വി. ശ്രീജു, പി.വി. ബിജു, ഭരണ സമിതി അംഗങ്ങൾ കെ.എം.രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്ര മഹോത്സവം ഫിബ്രവരി6ന് (ഇന്ന് രാത്രി) കൊടിയേറും.

