രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പത്രിക സമര്‍പ്പിച്ചു

ന്യൂ ഡൽഹി: ഫെബ്രുവരി 27 നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നു മത്സരിക്കുന്ന അഭിഷേക് മനു സിങ്ഘ്‌വിയും പത്രിക സമര്‍പ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹാന്‍ഡോര്‍, ബിഹാറില്‍ നിന്ന് അഖിലേഷ് പ്രസാദ് സിങ് എന്നിവരാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

ബിജെപി. സ്ഥാനാര്‍ത്ഥികളായി ഒഡിഷയില്‍ നിന്ന് അശ്വിനി വൈഷ്ണവും മദ്ധ്യപ്രദേശില്‍ നിന്ന് എല്‍ മുരുകനും രാജ്യസഭയിലേയ്ക്ക് മത്സരിക്കും. പതിനഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കുകയാണ്. ഫെബ്രുവരി 15 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

