വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി.
കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് അധ്യക്ഷതവഹിച്ചു.

പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, മാടഞ്ചേരി സത്യനാഥൻ, അജയ് ബോസ്, കെ.വി. ശോഭന, മനോജ് പയറ്റുവളപ്പിൽ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, ഷബീർ എളവനക്കണ്ടി, വി. കെ. പ്രമോദ്, രാമകൃഷ്ണൻ കിഴക്കയിൽ, ശ്രീജാറാണി, കെ.വി. റീന, പി.പി. നാണി, നടേരി ഭാസ്കരൻ, തൻഹീർ കൊല്ലം, സി.പി. മോഹനൻ, സി. ഗോപിനാഥ്, പി. പവിത്രൻ, കെ.പി. രമേൻ, കെ.ടി. സിന്ധു, കാര്യാട്ട് ഗോപാലൻ എന്നിവർ സംസാരിച്ചു.
