കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ പോലീസിനെയും ഡിവൈഎഫ്ഐയെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, സിപി മോഹനൻ, വി ടി സുരേന്ദ്രൻ, ചെറുവക്കാട്ട് രാമൻ, കെപി വിനോദ് കുമാർ, എം കെ സായീഷ്, തൻഹീർ കൊല്ലം, ശ്രീധരൻ നായർ പുഷ്പശ്രീ, സുരേഷ് ബാബു മണമൽ, എം എം ശ്രീധരൻ, വിനോദ് മാധവ് തുടങ്ങിയവർ നേതൃത്വം നൽകി.
