കാർ യാത്രക്കാരെ ആക്രമിച്ച് കോൺഗ്രസ് സൈബർ പോരാളി നിസാർ കുമ്പിള

കോൺഗ്രസ് സൈബർ പോരാളി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം. വാഹനത്തെ പിന്തുടർന്നെന്ന് ആരോപിച്ചായിരുന്നു മർദനം. കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിലാണ് സംഭവം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ച് കാർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിസാർ ഓട്ടോയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. നിസാറിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

