KOYILANDY DIARY

The Perfect News Portal

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കാങ്‌പോക്പിയിലേക്കാണ് ഇവരെ നിലവിൽ മാറ്റിയത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചെന്നും രാത്രിയാണ് എന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു നടപടിയെന്നും കുക്കി കുടുംബങ്ങള്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളിൽ ഇന്ന് മുതല്‍ ഈമാസം 21 വരെ ബ്ലാക്ക് സെപ്റ്റംബര്‍ ആചരിക്കുമെന്ന് മെയ്തി സംഘടന അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. നരൻസീനയിൽ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘർഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്.

 

അതിനിടെ സംഘർഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികൾ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ ‘കറുത്ത സെപ്തംബർ’ ആചരിക്കാനാണ് തീരുമാനം.

Advertisements