KOYILANDY DIARY

The Perfect News Portal

ചാന്ദ്രയാൻ 3ൻറെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു

ബംഗളൂരു: ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 3ൻറെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന ഈ ഘട്ടം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.

ആദ്യം ഇറങ്ങിയ ഇടത്തിൽനിന്നും വിക്രം ലാൻഡറിനെ 40 സെൻറിമീറ്ററാണ് ഉയർത്തിയത്. ഭൂമിയിൽനിന്നും നിർദേശം നൽകിയുള്ള ഈ പരീക്ഷണത്തിൽ വിക്രം ലാൻഡർ 30 മുതൽ 40 സെൻറീമീറ്റർ അകലെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. സെപ്തംബർ 3നാണ് ഹോപ്പ് പരീക്ഷണം നടത്തിയത്.