KOYILANDY DIARY.COM

The Perfect News Portal

പൊതു നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

പൊതു നിയമ ബോധവൽക്കരണ ക്ലാസ്: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കൊയിലാണ്ടി ലീഗൽ സർവ്വീസസ് കമ്മിറ്റിയും സംയുക്തമായി കുട്ടികൾക്കായി പൊതു നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ അരുൺ കൃഷ്ണ പൊതു നിയമങ്ങളെ കുറിച്ച് ക്ലാസെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ അധ്യക്ഷത വഹിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സ്റ്റാഫ് സെക്രട്ടറി സോളമൻ ബേബി എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഗൈഡ്സ് യൂണിറ്റ് ലീഡർ ആർദ്ര എസ് സ്വാഗതവും ദേവപ്രിയ എം എം നന്ദിയും പറഞ്ഞു.
Share news