KOYILANDY DIARY.COM

The Perfect News Portal

ബോധവൽക്കരണ ക്ലാസും ഔഷധ തൈകൾ വിതരണവും നടത്തി

കൊയിലാണ്ടി: ഊരള്ളൂർ എം യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും ഔഷധ തൈകൾ വിതരണവും നടത്തി. ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചറിങ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഒമ്പതാമത് സ്റ്റേറ്റ് കൺവെൻഷന്റെ ഭാഗമായാണ് ആയുർവേദ പഠന ക്ലാസും ഔഷധ സസ്യ വിതരണവും നടത്തിയത്.
അരണ്യ ആയുർവേദ വൈദ്യശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ മലോൽ സ്കൂൾ ലീഡർ അൽഫ ബാത്തൂലിന് നൽകി ഉദ്ഘാടനം ചെയ്തു.
കെ പി മുഹമ്മദ്‌ ഷാജിഫ് മാസ്റ്റർ (ഹെഡ്മാസ്റ്റർ) അധ്യക്ഷത വഹിച്ചു. Dr. ആഷിഖ രാജ് (ആർഎംഒ അരണ്യ ഹോസ്പിറ്റൽ) മുഖ്യ പ്രഭാഷണം നടത്തി. റഫീക്ക്. കെ (സീനിയർ മാനേജർ അരണ്യ ഗ്രൂപ്പ്‌) സ്വാഗതവും, ജെ എൻ പ്രേംഭാസിൻ മാസ്റ്റർ, ചന്ദ്രൻ വൈദ്യർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Share news