കൊയിലാണ്ടി ടൗൺഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി ടൗൺഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, ജീവിതത്തിൽ മാനസിക ആരോഗ്യത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, നഗരസഭ കൗൺസിലർ പ്രമോദ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ കുറുവങ്ങാട് ഐടിഐ വിദ്യാർത്ഥികളും ഗുണഭോക്താക്കളും പങ്കെടുത്തു. തുടർന്ന് വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈനി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുഷ്മ ജീവിതത്തിൽ മാനസിക ആരോഗ്യത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും നടത്തി. പട്ടികജാതി വികസന ഓഫീസർ അനിതകുമാരി സ്വാഗതവും. പ്രഭിഷ പ്രമോട്ടർ പരിപാടിക്ക് നന്ദിയും പറഞ്ഞു.
