എ എം മൂത്തോറൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ചേമഞ്ചേരി: മുതിർന്ന സിപിഐഎം നേതാവും മുൻ ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് എ എം മൂത്തോറൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊളക്കാട് ഹൈ ടെക് അംഗൻവാടിയിൽ വെച്ച് ചേർന്ന അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ലോക്കൽ സെക്രട്ടറി കെ. ശ്രീനിവാസൻ, അവിനാഷ് മാസ്റ്റർ, എം.കെ. ഗോപാലൻ, ഷറഫുദ്ദീൻ, മഹേഷ്, സതീഷ് ചന്ദ്രൻ, വാർഡ് മെമ്പർ ലതിക ടീച്ചർ, എം എ ഷാജി എന്നിവർ അനുശോചനം അറിയിച്ച് സംസാരിച്ചു. സി ബിജോയ് സ്വാഗതവും രവിത്ത് കെ കെ നന്ദിയും പറഞ്ഞു. അനുശോചന യോഗത്തിന് മുൻപായി മൗനജാഥയും നടന്നു.

