KOYILANDY DIARY.COM

The Perfect News Portal

സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി; ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു. സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി അറിയിക്കാനാണ് കുട്ടികള്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പരാതി അറിയിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചത്.

അതേസമയം സ്‌കൂള്‍ കെട്ടിടത്തിനായി 3.9 കോടി കിഫ്ബി വഴി നേരത്തെ അനുവദിച്ചിട്ടുണ്ടെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയും അനുവദിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലാബിന്റെ പ്രവര്‍ത്തനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Share news