KOYILANDY DIARY.COM

The Perfect News Portal

മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് മകൻ മനസ് മോൺസൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

Share news