KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായതായി പരാതി

ബാലുശ്ശേരി: ഫോട്ടോയിൽ കാണുന്ന പ്ലസ് വൺ വിദ്യാർത്ഥികളായ ഇരുവരെയും ഫിബ്രവരി 15ന് ഉച്ചക്ക് 12 മണി മുതൽ കാണാതായതായി ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നിൽകി. ഇരുവരും പഠിക്കുന്ന  കാന്തപുരം ഇമാം റബ്ബാനി കോളജിൽ നിന്നുമാണ് കാണാതായത്. പോകുമ്പോൾ ഇരുവരും വെള്ള ഡ്രസ്സും വെള്ള തൊപ്പിയുമാണ് ധരിച്ചത്.
തമിഴ്നാട് ഡൂഡല്ലൂർ, നീലഗിരി, ചെറുമുള്ളി കുത്രമൂർച്ച സിദ്ധീഖിൻ്റെ മകൻ  മുഹമ്മദ് അനസ് (16), മലപ്പുറം, പരപ്പനങ്ങാടി, ഫഹ്മാൻ നാഗർ കുണ്ടത്തിൽ വീട്ടിൽ, അമ്പാടി നഗർ മുജീബ് റഹ്മാൻ്റെ മകൻ മുഹമ്മദ് മുസ്തഫ (16) എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുവാൻ താല്പര്യം. 9497987194 ( ഇൻസ്‌പെക്ടർ, ബാലുശ്ശേരി), 9497980755 (എസ്. ഐ. ബാലുശ്ശേരി), 04962642040 (ബാലുശ്ശേരി പോലീസ് സ്റ്റേഷൻ).
Share news