സ്വർണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: നന്തി – പെരുമാൾപുരം സ്വദേശിയുടെ സ്വർണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി. 31ന് വെളളിയാഴ്ച രാവിലെ 10 മണിക്കും 10.30നും കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സമീപം ബസ്സിൽ വന്നിറങ്ങി ബോയ്സ് സ്കൂളിനു സമീപം ലോറി സ്റ്റാൻ്റ് വരെ നടക്കുന്നതിനിടയിലാണ് പാദസരം നഷ്ടപ്പെട്ടതെന്ന് യുവതി കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടു കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 എന്ന നമ്പറിലോ, 8086535679 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.
