KOYILANDY DIARY.COM

The Perfect News Portal

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. വി എസിനെ അധിക്ഷേപിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിൽ നടപടി വേണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവെച്ചത്.

 

കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കിയ വിനായകന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മയിൽ ആയിരുന്നു വിനായകനും പങ്കാളിയായത്.

Advertisements
Share news