KOYILANDY DIARY.COM

The Perfect News Portal

COA കോഴിക്കോട് ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ നടന്നു

ബാലുശ്ശേരി: സി.ഒ.എ 15-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് . സത്യനാഥൻ KP അദ്ധ്യക്ഷത വഹിച്ചു. കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം. മൻസൂർ, കേരള വിഷൻ ഡയറക്ടർ രഘുനാഥ് എന്നിവർ സമ്മേളനത്തിനു ആശംസകൾ നേർന്നു സംസാരിച്ചു.
.
.
ജില്ലാ വൈസ് പ്രസിഡണ്ട് വാസുദേവൻ T അനുശോചന പ്രമേയവും, സെക്രട്ടറി ഒ. ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജയദേവ് കെ. എസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലയിലെ 7 മേഖലകളിൽ നിന്നായ് പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
.
.
ഇൻ്റർനെറ്റ് മൗലിക അവകാശമാക്കിയ കേരള സർക്കാർ കേരളത്തിലെ ഏറ്റവും വലിയ ഇൻ്റർനെറ്റ് വിതരണ ജനകീയ സംരംഭമായ കേരള വിഷൻ ബ്രോഡ്ബാൻ്റിനെ നഗര ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഉള്ള വിപുലമായ കണക്ടിവിറ്റിയുടെയും ഉത്തരവാദിത്ത സേവന മാതൃകയുടെയും പശ്ചാത്തലത്തിൽ, ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ്  സർവൈലൻസ് പ്രൊവൈഡിങ്ങിനുള്ള ഒരു നോഡൽ ഏജൻസിയായി അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
.
.
തദ്ദേശ – ത്രിതല ഭരണകൂടങ്ങളുടെ പദ്ധതികളിൽ പങ്കുചേരാനും അതുവഴി അഭ്യസ്ഥ വിദ്യരായ സ്ത്രീ പുരുഷൻമാർക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കാനുള്ള അവസരങ്ങൾ ഒരുക്കണമെന്നും സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
Share news