KOYILANDY DIARY.COM

The Perfect News Portal

വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി; യാത്ര കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക്

വന്ദേ ഭാരത് ട്രെയിനില്‍ ആദ്യ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര. മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി ഇതുവരെ വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല.

പ്രതിപക്ഷ പ്രതിഷേധുമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ എത്തിയത്.

കണ്ണൂരില്‍ നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടും മുന്‍പ് റെയില്‍വേ സ്റ്റേഷനിലും പുറത്തും ഡ്രോണ്‍ പറത്തി പരിശോധന നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്.

Advertisements
Share news