KOYILANDY DIARY

The Perfect News Portal

ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിനെ ചൊല്ലി സം​ഘർഷം; നാല് പേർ കൊല്ലപ്പെട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സം​ഘർഷം. നാല് പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചു. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച​തെ​ന്നാ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മദ്രസ കെ​ട്ടി​ടം ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്.

ബൻഭുൽപുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾക്കും ട്രാൻസ് ഫോമറിനും തീയിട്ടു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കൈ​യേ​റി​യ മൂ​ന്ന് ഏ​ക്ക​ർ തി​രി​ച്ചു​പി​ടി​ച്ചി​രു​ന്ന​താ​യും മദ്രസ കെ​ട്ടി​ടം പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്ന​താ​യും മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.