സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ വേറിട്ട
ചിങ്ങപുരം: സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം വ്യത്യസ്ഥ പരിപാടികളോടെ നടക്കുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ” ഒരു വട്ടംകൂടി ” യുടെ കൃഷിക്കൂട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓണച്ചന്ത ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എ. കെ. മോഹനൻ അദ്ധ്യക്ഷതവഹിച്ചു.

പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും പൂക്കളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചന്തയിൽ തുണിത്തരങ്ങൾ, അലങ്കാര മത്സ്യങ്ങൾ, പൂച്ചെടികൾ, കിച്ചൺ ഉപകരണങ്ങൾ, തുടങ്ങിയവയും ലഭ്യമാണ്.

ഉൽഘാടനച്ചടങ്ങിൽ പന്തലായനി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ, സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടി എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. റജുല, പി.കെ. വത്സരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷിക്കൂട്ടം ചെയർമാൻ ശശി എസ്.നായർ സ്വാഗതവും നിർവ്വാഹക സമിതി അംഗം കെ.ടി. വത്സൻ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സാംസ്ക്കാരിക സദസ്സ് അരങ്ങേറി. വൈകുന്നേരം 4 മണിക്ക് നടന്ന് പരുപാടി യുവ കവയിത്രി റഷീദ ഇസ്ഹാക്ക് ഉൽഘാടനം ചെയ്യതു. വാർഡ് മെമ്പർ എം.കെ. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി രവി നവരാഗ്, ശ്രീനിവാസൻ കുനിയിൽ എന്നിവർ ക്ലാസെടുത്തു,
ആർ.പി.കെ. രാജീവ് കുമാർ, നാണു കെ.ടി, ഉണ്ണി ഹിൽബസാർ, ബാബു എം.വി തുടഘ്ഘിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഡാൻസ് പരിപാടികളും പൂർവ്വ വിദ്യാർത്ഥികളായ ഗായകർ ഒരുക്കുന്ന ഗാനസന്ധ്യയും അരങ്ങേറി.
