KOYILANDY DIARY.COM

The Perfect News Portal

സാഹിത്യനഗരം; അക്ഷരമധുരം പദ്ധതിയുമായി സേവ്‌ഗ്രീൻ

കോഴിക്കോട്‌: സാഹിത്യനഗരപദവി ആഘോഷമാക്കി അക്ഷരമധുരം പദ്ധതിയുമായി സേവ്‌ഗ്രീൻ അഗ്രികൾച്ചറിസ്‌റ്റ്‌ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി. പുസ്‌തകം സമ്മാനം നൽകുന്ന പദ്ധതിയാണ്‌ സേവ്‌ഗ്രീൻ ആവിഷ്‌കരിച്ചിട്ടുള്ളത്‌. കോഴിക്കോട്‌ സിഎസ്‌ഐ ബിൽഡിങ്ങിലെ ന്യൂ കൊച്ചിൻ ബേക്കറി, ഗാന്ധിറോഡിലെ റീഗൽ ബേക്കേഴ്‌സ്‌, കലിക്കറ്റ്‌ ടെക്‌സ്‌റ്റയിൽസ്‌, ലൂമിനസ്‌ ഡ്രസ്സസ്‌, കേരള സ്‌റ്റേഷനറി, മുരളി ബ്രാൻഡ്‌ കൈമ ഔട്‌ലറ്റ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക്‌ ദിവസവും നറുക്കെടുപ്പ്‌ നടത്തി പുസ്‌തകങ്ങൾ സമ്മാനമായി നൽകും. 

കെഎൽ 11/ഡിഎഫ്‌/ 4530, കെഎൽ 58/യു/1599  എന്നീ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവർക്കും പാവമണി റോഡ്‌ അനുഗ്രഹ ആർക്കേഡിലെ സേവ്‌ഗ്രീൻ ഓഫീസ്‌, കാളാണ്ടിത്താഴത്തെ ദർശനം സാംസ്‌കാരികവേദി എന്നിവിടങ്ങളിലും സമ്മാനകൂപ്പൺ ലഭ്യമാകും. 11 മുതൽ 15 വരെയാണ്‌ അക്ഷരമധുരം നറുക്കെടുപ്പും സമ്മാനദാനവുമുണ്ടാവുക.

 

സേവ്‌ഗ്രീനിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രാഗി രാജൻ ഓട്ടോറിക്ഷാ ഡ്രൈവർ എം രാജഗോപാലിന്‌ സമ്മാനപ്പെട്ടി കൈമാറി പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ചെറുകിട പ്രസാധകരെ സഹായിക്കുക, വായന പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ അക്ഷരമധുരം ആവിഷ്‌കരിച്ചതെന്ന്‌ സേവ്‌ഗ്രീൻ പ്രസിഡന്റ്‌ എം പി രജുൽകുമാർ പറഞ്ഞു.

Advertisements
Share news