KOYILANDY DIARY.COM

The Perfect News Portal

അസ്‌ഹരി തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

.

അറബി പണ്ഡിതനും സാഹിത്യകാരനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായിരുന്ന അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ ഐദ്റൂസി അൽ അസ്ഹരി തങ്ങളുടെ പുസ്തകം ‘താരീഖു ന്നഹ്‌വി വ തത്വവുറുഹു’ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അസ്‌ഹരി തങ്ങളുടെ കുടുംബാംഗങ്ങളായ ഹുസൈൻ കോയ ഐദ്റൂസി തങ്ങൾ, ഷബീൽ ഐദ്റൂസി തങ്ങൾ, മുസ്തഫ ഐദ്റൂസി തങ്ങൾ, ഡോ. കാസിം ഐദ്റൂസി തങ്ങൾ എന്നിവർ ചേർന്നാണ്‌ പുസ്തകം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്‌.

 

അറബി ഭാഷയുടെ വ്യാകരണം വിപുലമായി ചർച്ച ചെയ്യുന്ന പുസ്തകമാണ്‌ ‘താരീഖു ന്നഹ്‌വി വ തത്വവുറുഹു’. ഈജിപ്തിലെ ലൈബ്രറികളിൽ നിന്ന് ഉൾപ്പെടെ വിവരങ്ങൾ തേടി വിപുലമായ പഠനം നടത്തിയ ശേഷമായിരുന്നു രചന. ‘അൽ അറബ് വൽ അറബിയ’എന്ന പുസ്തകവും ചടങ്ങിൽ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ജെഎൻയുവിലെയും കാലിക്കറ്റ്‌ സർവകലാശാലയിലെയും സിലബസിലുള്ള ഈ പുസ്തകമാണ് അസ്ഹരി തങ്ങൾ ആദ്യം രചിച്ചത്‌. ദുബായ് ഗവൺമെന്റിന്റെ കീഴിലെ ഔക്കാഫ് ഇസ്ലാമിക് അഫയേഴ്സ് പുറത്തിറക്കിയ ‘മിൻ നവാബിഅ ഉലമ ഇ മലൈബാർ’ എന്ന പുസ്തകവും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി.

Advertisements

 

Share news