തിക്കോടി ഗ്രാമപഞ്ചായത്തില്‍ കോഴിയും കൂടും വിതരണം ചെയ്തു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഇ എഫ് ലോൺ ഉപയോഗിച്ച് നാല് ശതമാനം പലിശ നിരക്കിൽ കോഴികളും കൂടും വിതരണം ചെയ്തു. തെരഞ്ഞെടുത്ത 20 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടം 20 കോഴികളടങ്ങിയ കോഴിയും കൂടും വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ അധ്യക്ഷത വഹിച്ചു. മെമ്പർമാർ ബിബിത ബൈജു, ബിനു കരോളി, ബ്ലോക്ക് കോഡിനേറ്റർ അർജുൻ എന്നിവർ സംസാരിച്ചു. പി കെ പുഷ്പ സ്വാഗതവും, പി.എം റോസിന നന്ദിയും പറഞ്ഞു.
