ലഹരിക്കെതിരെ 2 മില്യൻ പ്ലഡ്ജ് വിജയിപ്പിക്കുന്നതിനായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്തല കൺവൻഷൻ നടന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ 2025 ജൂൺ 26ന് നടക്കുന്ന 2 മില്യൻ പ്ലഡ്ജ് വിജയിപ്പിക്കുന്നതിനായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്തല ജനകീയ കൺവെൻഷൻ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിന്റെ അദ്ധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി എം കോയ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മുതിരകണ്ടത്തിൽ സ്വാഗതവും സെക്രട്ടറി സജീവൻ ഇ ജി നന്ദിയും പറഞ്ഞു.

