ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശസ്ത സംഗീതാദ്ധ്യാപകൻ പാലക്കാട് പ്രേoരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈ.പ്രസിഡണ്ട് പി. വേണു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, തസ്ലീന നാസർ, കെ. രമേശൻ, കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു. കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി യുവശക്തിചേലിയ നൂപുരം ഗിരിജ സ്മാരക ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം യുവധാര ചേലിയ നേടി. എം. സുധ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
