KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി യു പി സ്കൂൾ അക്ഷര പെരുമ ശ്രദ്ധേയമായി

കൊയിലാണ്ടി: അക്ഷര പെരുമ 2024 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ശ്രീഷു അധ്യക്ഷ വഹിച്ചു. ചേമഞ്ചേരി യുപി സ്കൂളിൽ സംഘടിപ്പിച്ച എഴുതാം വായിക്കാം എന്ന പഠന പോഷണ പരിപാടി കുട്ടികൾക്ക് ഹൃദ്യവും ആസ്വാദ്യകരവുമായ അനുഭവങ്ങളാണ് നൽകുന്നത്.
70 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഒരു മോഡ്യൂൾ അനുസരിച്ചാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും ഈ പദ്ധതിയിൽ പങ്കാളികളാണ്.
ഈ അധ്യയന വർഷത്തെ ചേമഞ്ചേരി യുപി സ്കൂളിലെ തനത് പരിപാടിയാണ് അക്ഷര പെരുമ. ചടങ്ങിൽ കെ.കെ. ബിജു. കാവിൽ, പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ, ഷെരീഫ് കാപ്പാട്, എസ്. ഷീജ, കെ.വി അനൂദ, വി.പി. സുഹറ എന്നിവർ സംസാരിച്ചു.
Share news