KOYILANDY DIARY

The Perfect News Portal

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്‌. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് നിരക്ക് ക്രമീകരിച്ചത്. നിക്ഷേപസമാഹരണകാലത്തെ നിക്ഷേപങ്ങൾക്ക് അപ്പോൾ പ്രഖ്യാപിച്ചിരുന്ന പലിശ തുടർന്നും ലഭിക്കും.

പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം. കറണ്ട് അക്കൗണ്ട്‌, സേവിങ്സ്‌ അക്കൗണ്ട്‌, കേരള ബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക്‌ എന്നിവയ്‌ക്ക്‌ മാറ്റമില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശയിലും മാറ്റമില്ല.

 

പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 
• 15 ദിവസം മുതൽ 45 ദിവസംവരെ 6 ശതമാനം.
• 46 ദിവസം മുതൽ 90 ദിവസംവരെ 6.50 ശതമാനം.
• 91 ദിവസം മുതൽ 179 ദിവസംവരെ 7.25 ശതമാനം.
• 180 ദിവസം മുതൽ 364 ദിവസംവരെ 7.50 ശതമാനം.
• ഒരു വർഷം മുതൽ രണ്ടു വർഷംവരെ 8.25 ശതമാനം.
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8 ശതമാനം. 
(മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം. (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 
• 15 ദിവസം മുതൽ 45 ദിവസംവരെ 5.50 ശതമാനം.
• 46 ദിവസം മുതൽ 90 ദിവസംവരെ 6 ശതമാനം..
• 91 ദിവസം മുതൽ 179 ദിവസംവരെ 6.25 ശതമാനം.
• 180 ദിവസം മുതൽ 364 ദിവസംവരെ 7 ശതമാനം.
• ഒരു വർഷം മുതൽ രണ്ടു വർഷംവരെ 8 ശതമാനം.
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75 ശതമാനം. ( മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം.(1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും).

Advertisements