KOYILANDY DIARY.COM

The Perfect News Portal

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്; രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല

കൊച്ചി: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമിക്കെതിരെ തങ്ങള്‍ ഒരു ചുവടും വെയ്ക്കില്ലെന്ന് യോഗം ചേര്‍ന്നെന്ന് പറയുന്നവര്‍ അറിയിച്ചെന്നും, താന്‍ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’റേറ്റര്‍ ഗോള്‍ഡ സെല്ലത്തെ അടുത്ത ഐ.എഫ്.എഫ്.കെയിലും നിലനിര്‍ത്താന്‍ തീരുമാനിച്ചു.

ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിര്‍ദേശിക്കാനാണ് തീരുമാനം. സ്വയം മാറിനില്‍ക്കാന്‍ അഞ്ജലി മേനോന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുക്കുവും ഞാനും തമ്മില്‍ നല്ല സൗഹൃദമുണ്ട്’, വിവാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

Share news