KOYILANDY DIARY.COM

The Perfect News Portal

സിഎച്ച് മേൽപ്പാലം ഭാഗികമായി തുറക്കും

കോഴിക്കോട്‌: ഓണക്കാല തിരക്ക് കണക്കിലെടുത്ത് സിഎച്ച് മേൽപ്പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗതയോഗ്യമാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പാലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സിഎച്ച് മേൽപ്പാലത്തിന്‌ 4.47 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
പാലത്തിന്റെ മുഴുവൻ പണികളും പൂർത്തിയാക്കി ഒക്ടോബറിൽ നാടിന് സമർപ്പിക്കും. കോഴിക്കോട് സിറ്റി ഡിസിപി കെ ഇ ബൈജു, എക്സിക്യൂട്ടീവ് എൻജിനിയർ സി എസ്‌ അജിത്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൻ വി ഷൈനി, അസി. എൻജിനിയർ അമൽജിത്ത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Share news