കവിതയെ സിബിഐയും ചോദ്യം ചെയ്യും
        ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്‌ത ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ ജയിലിൽ ചോദ്യം ചെയ്യും. ഇഡി, സിബിഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയാണ് സിബിഐക്ക് അനുമതി നൽകിയത്. മാർച്ച് 15ന് ഹൈദരാബാദിൽനിന്ന് അറസ്റ്റിലായ കവിത നിലവിൽ തിഹാർ ജയിലിലാണ്. മകന്റെ പൊതുപരീക്ഷ പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷ 8ന് പരിഗണിക്കും.


                        
