തമിഴ്നാട് ഗൂഡല്ലൂരിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

തമിഴ്നാട് ഗൂഡല്ലൂർ നെല്ലാകോട്ടയിൽ കാറിനു നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാർ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഹനത്തിന്റെ ഡോറിൽ കൊമ്പുകൊണ്ട് കുത്തിയ കാട്ടാന കാർ മറിച്ചിടാനും ശ്രമിച്ചു. നെല്ലാകോട്ട ജംഗ്ഷനിൽ രാവിലെയാണ് കാട്ടാന ഇറങ്ങിയത്. വനം വകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി. കാട്ടാനയുടെ സാന്നിധ്യം സ്ഥിരം ഉള്ള മേഖലയാണിത്.
