സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ്; ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി

നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 (A) വകുപ്പ് പ്രകാരം ലൈംഗിക അധിക്ഷേപത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി എടുത്തിരുന്നു.
