KOYILANDY DIARY.COM

The Perfect News Portal

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Share news