KOYILANDY DIARY

The Perfect News Portal

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഈ പാനീയങ്ങള്‍ നിങ്ങളെ സഹായിക്കും

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഈ പാനീയങ്ങള്‍ നിങ്ങളെ സഹായിക്കും. മികച്ച ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഉറക്കം ശരിയായില്ലെന്ന് പറയുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാന്‍ പറ്റും. കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കില്‍ അത് ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങള്‍ ചെറുതല്ല.

ഒരു മനുഷ്യന്‍ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഒരു ദിവസം നന്നായി ഉറങ്ങണം. ഇല്ലാത്തപക്ഷം ജോലിയില്‍ കാര്യക്ഷമത കുറയുക, അനാവശ്യ ടെന്‍ഷനുണ്ടാകുക, ഉന്മേഷക്കുറവ് അനുഭവപ്പെടുക തുടങ്ങിയവ ക്രമേണ നിങ്ങളെ വലിയ രോഗങ്ങള്‍ക്ക് പോലും അടിമയാക്കിയേക്കാം.

 

റീല്‍സ് കണ്ടും ചാറ്റ് ചെയ്തും വീഡിയോകള്‍ കണ്ടും ഉറക്കം വൈകുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണുകളാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ പരിഹാര മാര്‍ഗം മൊബൈലിനെ മാറ്റിവയ്ക്കുകയെന്നതാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് 45 മിനിറ്റ് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം. അതിന് ശേഷം ചില കാര്യങ്ങള്‍ കൂടി ശീലിച്ചാല്‍ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി. രാത്രി വേഗത്തില്‍ ഉറങ്ങാന്‍ മനുഷ്യശരീരത്തെ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.

Advertisements

 

പാല്‍ തന്നെയാണ് ഇതില്‍ പ്രധാനം. കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് സഹായകമാണ്. പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം പെട്ടെന്ന് വരാന്‍ സഹായിക്കും. ബദാം മില്‍ക് കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായകമാണ്. മേല്‍പ്പറഞ്ഞതില്‍ ഒരു പാനീയം കുടിച്ച ശേഷം ഏതെങ്കിലുമൊരു പുസ്തകമോ മറ്റോ പത്ത് മിനിറ്റ് നേരം വായിക്കുന്നത് പതിവാക്കിയാല്‍ മൊബൈലിനോടുള്ള ആസക്തി വേഗത്തില്‍ കുറയുകയും പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും.