തിക്കോടിയിൽ കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു

കൊയിലാണ്ടി: തിക്കോടിയിൽ കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു.
തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോറിലേക്ക് വലിച്ച് എച്ച്ടിഎ ബി സി കേബിളിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേന എത്തി തീ അണയ്ക്കുകയും ചെയ്തു.
