പേരാമ്പ്രയിൽ 27, 28 തീയതികളിൽ ബി എസ് എൻ എൽ മേള
പേരാമ്പ്രയിൽ 27, 28 തീയതികളിൽ ബി എസ് എൻ എൽ മേള. പേരാമ്പ്ര ഏരിയയിലെ ഗുണഭോക്താക്കൾക്ക് വേണ്ടി വർഷാന്ത്യ മേള മാർച്ച് 27, 28 തീയതികളിൽ പേരാമ്പ്ര ബി എസ് എൻ എൽ കസ്റ്റമർ കെയറിൽ വെച്ച് സംഘടിപ്പിക്കുന്നു.

പുതിയ അതിവേഗം ഇൻ്റർനെറ്റ് ഫൈബർ ഒപ്റ്റിക്കൽ കണക്ഷനുകൾ, കുറഞ്ഞ നിരക്കിൽ ഫാൻസി നമ്പറുകൾ (94 ലെവൽ). സൗജന്യ പോർട്ടിങ്ങ് സേവനങ്ങളും പുതിയ മൊബൈൽ സിം കണക്ഷനുകളും ആകർഷകമായ ഓഫറുകളോടു കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.

