KOYILANDY DIARY.COM

The Perfect News Portal

5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദിന് ധീരതക്കുള്ള അവാർഡ്

തോട്ടിൽ വീണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദിന് ധീരതക്കുള്ള അവാർഡ് രാഷ്ട്പപതിയിൽ നിന്ന് ഏറ്റുവാങ്ങും. കുറ്റ്യാടി സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് നിഹാദ് ഇതിനായി ഡൽഹിയിലേക്ക്‌ യാത്രതിരിച്ചു. തളീക്കരയിൽ തോട്ടിൽ വീണ അഞ്ചുവയസ്സുകാരനെയാണ് സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയത്. സംഭവം വാർത്തയായതോടെ നിഹാദിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
തളീക്കര മാണിക്കോത്ത് റഹീം-അസ്മ ദമ്പതികളുടെ മകനായ മുഹമ്മദ്‌ നിഹാദ് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്‌. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതിയിൽനിന്ന് ധീരതക്കുള്ള അവാർഡും ആദരവും ഏറ്റുവാങ്ങുന്നത്.
Share news