KOYILANDY DIARY.COM

The Perfect News Portal

‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’ പുസ്തകം പ്രകാശനം ചെയ്തു

.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സാഹിത്യരചനാ സ്കൂൾ ഗവേഷകൻ വിഷ്ണു കെ.പി. എഴുതിയ ‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’ എന്ന കൃതിയുടെ പ്രകാശനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിച്ചു. ദേവഗിരി സെൻറ് ജോസഫ് കോളേജ് വിദ്യാർത്ഥി ജുവൽ മനോജാണ് പുസ്തകം ഏറ്റുവാങ്ങിയത്. എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ച് സാഹോദര്യത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ലോകം തുറക്കപ്പെടുന്ന സാഹചര്യമുണ്ടാകണമെന്ന് പുസ്തക പ്രകാശനം നിർവഹിച്ചുകൊണ്ട് കെ.ഇ.എൻ. പറഞ്ഞു. പുസ്തക പ്രകാശനത്തിനൊപ്പം ‘അംബേദ്കറും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ഡോ. പി.കെ. പോക്കർ പ്രഭാഷണം നടത്തി.

 

സർവകലാശാല സെനറ്റ് അംഗം ഡോ. അശോക് ഡിക്രൂസ് സ്വാഗതവും രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ കണ്ണൂർ സർവകലാശാലയിലെ ഗവേഷക സ്വാതി പുസ്തക പരിചയം നടത്തി. ഡോ. കെ. ബാബുരാജൻ, ഡോ. ശ്രീദേവി പി. അരവിന്ദ്, ഡോ. കെ.വി. ശശി, തമീം റഹ്മാൻ, അനഘ എ. എന്നിവർ ആശംസകളറിയിച്ചു. വിഷ്ണു കെ.പി. മറുമൊഴി രേഖപ്പെടുത്തി.

Advertisements
Share news