തൊഴിലുറപ്പ് തൊഴിലാളികൾ പൂക്കാട് സബ് പോസ്റ്റോഫീസ് ഉപരോധിച്ചു
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പൂക്കാട് സബ് പോസ്റ്റോഫീസ് ഉപരോധിച്ചു. കൂലി കുടിശ്ശിക നൽകുക, ലേബർ ബഡ്ജറ്റ് ഉയർത്തക, പദ്ധതി വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തുക, കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം 200 ആക്കുക എന്നീ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഉപരോധം എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ്റെ ഏരിയാ ജോയിൻ്റ് സെക്രട്ടറി പി. സി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയതു. നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പ്രകടനത്തിലും ഉപരോധത്തിലും അണിനിരന്നു.

എൻ.ആർ.ഇ.ജി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയാ വൈസ് പ്രസിഡണ്ട് സതി കിഴക്കയിൽ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാന്ത കളമുള്ളകണ്ടി, സി.കെ ഉണ്ണി, പി. ശൈലജ, ഗീത മുല്ലോളി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ധന്യ കരിനാട്ട് സ്വാഗതവും കമ്മിറ്റി അംഗം എം.പി അശോകൻ നന്ദിയും പറഞ്ഞു.
