KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്; 7.5 ശതമാനം കുറഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്. ബോയിംഗ് ഓഹരി വില 7.5 ശതമാനം കുറഞ്ഞു. പ്രീ-മാർക്കറ്റ് ട്രേഡിലാണ് ഓഹരി വില ഇടിഞ്ഞത്. എയർഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണത്. അപകടത്തിൽ 110 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്തിൽ ആകെ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൌരനും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെ കൂടാതെ 12 ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ അഹമ്മദാാബദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം അഹമ്മദാബാദ് സർദാർ വല്ല ഭായ് പട്ടേൽ വിമാനതാവളത്തിലെ സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്. അപകടത്തെ തുടന്നാണ് നടപടി. അപകടത്തെ തുടർന്ന് പ്രധാന മന്ത്രി സിവിൽ വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി. പരിക്കേറ്റവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര ചികിത്സ നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.

Advertisements
Share news