KOYILANDY DIARY.COM

The Perfect News Portal

അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യുട്ടി; മുഖ്യമന്ത്രി

കായംകുളം: അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്ന് കായംകുളത്ത്  നവകേരള സദസിന്റെ വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചതാണ് പോലീസ് തടഞ്ഞത്. തീരദേശ മേഖല ആവേശത്തോടെ നവകേരള സദസ്സിനെ വരവേൽക്കുന്നുവെന്നും മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേന്ദ്ര വിവേചനത്തിനെതിരെ ഒന്നിച്ച് നിൽക്കാൻ നാടിന് കഴിയണം. പ്രതിപക്ഷം അതിനനുസരിച്ച് നിലപാട് എടുക്കണം. പ്രതിപക്ഷ നിലപാടിനെ ചെറുതായെങ്കിലും വിമർശിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം മണൽ അടിഞ്ഞുകൂടുന്നത് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

തുടർന്നാണ് യു ഡി എഫ് ഭരണകാലത്ത് മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഐആർഇഎല്ലിന് മണൽ നീക്കാൻ അന്ന് അനുമതി നൽകി. യുഡിഎഫ് ഭരണകാലത്താണ് ഈ തീരുമാനം എടുത്തത്. എൽ ഡി എഫ് സർക്കാർ കെ എം എം എല്ലിന് കരാർ നൽകി. ഒരു സ്വകാര്യ സ്ഥാപനത്തിനും മണലെടുക്കാൻ അനുമതി നൽകിയിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news