പ്രഷർ, ഷുഗർ പരിശോധന നടന്നു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രഷർ, ഷുഗർ പരിശോധന നടന്നു. പ്രതിമാസം നടത്തി വരുന്ന പരിശോധനയ്ക്ക് ടെക്നീഷ്യന്മാരായ ഗംഗജ വടക്കേടത്ത്, മീത്തൽ രജിഷ്മ, കണിയാങ്കണ്ടി പി കെ ശങ്കരൻ എന്നിവർ നേതൃത്വം നൽകി. അറുപതിലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി.
